Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ർ ത​ക​ർ​ത്ത്...

കാ​ർ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
കാ​ർ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ബ്ദു​ൽ എ​ന്ന അ​ക്ര​ം

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ക​ങ്ക​നാ​ടി പൂ ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​ന്റെ ചി​ല്ല് ത​ക​ർ​ത്ത് ലാ​പ്ടോ​പ് ഉ​ൾ​പ്പെ​ടെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​യാ​ളെ മം​ഗ​ളൂ​രു ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഡ​യാ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ എ​ന്ന അ​ക്ര​മാ​ണ് (33) അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം എ​ട്ടി​ന് രാ​ത്രി മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭ​ർ​ത്താ​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു കൊ​ടൈ​ൽ​ബെ​യി​ലി​ൽ താ​മ​സി​ക്കു​ന്ന കോ​ള​ജ് അ​ധ്യാ​പി​ക പ്രി​യ​ങ്ക. മും​ബൈ​യി​ൽ​നി​ന്ന് രാ​ത്രി 9.30ന് ​ഭ​ർ​ത്താ​വ് എ​ത്തേ​ണ്ട​താ​യി​രു​ന്നു. വി​മാ​നം വൈ​കി​യ​തി​നാ​ൽ രാ​ത്രി 8.15ന് ​ക​ങ്ക​നാ​ടി പൂ ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം കാ​ർ പാ​ർ​ക്ക് ചെ​യ്‌​ത് സ​ഹോ​ദ​ര​ൻ മ​യൂ​ർ ദേ​വാ​ഡി​ഗ​ക്കും ഭാ​ര്യ നി​രീ​ക്ഷ ഷെ​റി​ഗാ​റി​നും ഒ​പ്പം അ​ത്താ​ഴ​ത്തി​നാ​യി ഹോ​ളി​വു​ഡ് ലോ​ഞ്ചി​ലേ​ക്ക് പോ​യി.

രാ​ത്രി 10.15ഓ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കാ​റി​ന്റെ ഇ​ട​തു​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. ലാ​പ്‌​ടോ​പ്, വാ​നി​റ്റി ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്‌​തു​ക്ക​ൾ, വ​ജ്രം പ​തി​ച്ച മം​ഗ​ള​സൂ​ത്രം, ര​ണ്ട് ഡ​യ​മ​ണ്ട് ക​മ്മ​ലു​ക​ൾ, ര​ണ്ട് ഡ​യ​മ​ണ്ട് മോ​തി​ര​ങ്ങ​ൾ, എ.​ടി.​എം കാ​ർ​ഡ് എ​ന്നി​വ മോ​ഷ​ണം പോ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച ഒ​രാ​ൾ ജ​ന​ൽ ത​ക​ർ​ത്ത് കാ​റി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തി​ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു സ്റ്റാ​ളി​ൽ​നി​ന്ന് പ്ര​തി സി​ഗ​ര​റ്റ് വാ​ങ്ങു​ന്ന​തും ക​ണ്ടു. ഈ ​സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി അ​ക്രം ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 7.3 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ലാ​പ്‌​ടോ​പ്പും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for car wreck and robbery
Next Story