Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് ഭീകര ബന്ധം ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
പാക് ഭീകര ബന്ധം ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു
cancel
camera_alt

വി​ശാ​ൽ കു​മാ​ർ

ബംഗളൂരു: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ ഷഹസാദ് ഭട്ടിയുമായും നിയമവിരുദ്ധ ആയുധക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ബിദാർ ജില്ലയിൽ ഭാൽകി താലൂക്കിലെ യെനകൂർ ഗ്രാമത്തിൽ താമസിക്കുന്ന വിജയകുമാർ മീത്രെയുടെ മകൻ വിശാൽ കുമാർ മീത്രെയാണ് (24) അറസ്റ്റിലായത് .

ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ബിദാർ പൊലീസിന്റെ സഹായത്തോടെ തുടർ നടപടികൾ സ്വീകരിച്ചു. നിരോധിത തീവ്രവാദ സംഘടനകളിലെ അംഗങ്ങളുമായും അനധികൃത തോക്കുകളുടെ കടത്തലിലും വിൽപ്പനയിലും ഏർപ്പെട്ട ആളുകളുമായും ബന്ധമുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ്

അറസ്റ്റ് .ഭാൽക്കി റൂറൽ സർക്കിൾ ഇൻസ്പെക്ടർ ഹൻമരെദ്ദെപ്പയുടെ പരാതിയെത്തുടർന്ന് ഖടക് ചിഞ്ചോളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 18, 20, 39 വകുപ്പുകളും 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ 61(2), 3(5) വകുപ്പുകളും ചേർത്താണ് പൊലീസ് കേസെടുത്തത്.കഴിഞ്ഞ ഡിസംബർ മുതൽ പൊലീസ് ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും രഹസ്യ ഓപ്പറേഷൻ നടത്തുകയും ചെയ്തുവരികയായിരുന്നു.

നിരോധിത തീവ്രവാദ സംഘടനകളിലെ അംഗങ്ങളുമായും നിയമവിരുദ്ധ ആയുധക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുമായും വിശാൽ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

ഇതേത്തുടർന്ന് ഭാൽക്കി റൂറൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം യെനകൂർ ഗ്രാമത്തിൽ വിശാലിനെ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for alleged Pakistani terrorist links
Next Story