Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയുവാക്കളും സ്ത്രീകളും...

യുവാക്കളും സ്ത്രീകളും കൃഷി ചെയ്യണം - മുഖ്യമന്ത്രി

text_fields
bookmark_border
യുവാക്കളും സ്ത്രീകളും കൃഷി ചെയ്യണം - മുഖ്യമന്ത്രി
cancel
Listen to this Article

ബംഗളൂരു: കർഷകരും യുവാക്കളും സ്ത്രീകളും കാർഷിക മേഖലയിലേക്ക് സജീവമായി ഇറങ്ങണമെന്ന് മുഖ്യമന്ത്രിhttps://www.madhyamam.com/tags/Siddaramaiah. മൂന്നുദിവസത്തെ അന്താരാഷ്ട്ര കാർഷിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ പേരിൽ യു.പി.എ ഭരണകാലത്ത് ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എം.ജി.എൻ.ആർ.ഇ.ജി.എ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് നേടിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കുന്നതിനപ്പുറം സംഭരണം, സംസ്കരണം, വിപണനം, പാക്കേജിങ് എന്നിവയിൽകൂടി പങ്കേളികളാവണം.

എങ്കില്‍ മാത്രമേ കൃഷി ലാഭകരമാകുകയുള്ളൂ. ഇൻഷുറൻസ് ക്ലെയിമുകൾ, സബ്‌സിഡികൾ എന്നിവ നൽകുന്നതില്‍ സംസ്ഥാനം രാജ്യത്ത് മുന്‍ പന്തിയിലാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കരിമ്പ്, ചോളം തുടങ്ങിയ വിളകൾക്ക് ന്യായമായ സംഭരണ വില ഉറപ്പാക്കി. കർഷകരുടെ ലാഭം മുന്‍ നിര്‍ത്തി ദശലക്ഷക്കണക്കിന് മെട്രിക് ടൺ കാര്‍ഷിക വിളകള്‍ സംസ്ഥാനം വാങ്ങുന്നുണ്ട്. കാര്‍ഷിക മേഖലയിലും സ്ത്രീകള്‍ പ്രാതിനിധ്യം തെളിയിക്കുകയും അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കളും സ്ത്രീകളും കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലയിലും പങ്കാളിത്തം ഉറപ്പുവരുത്തണം.

കൃഷിയെ ഉപജീവനമാർഗം മാത്രമായി കാണാതെ സംരംഭകത്വത്തിലേക്കും ശാക്തീകരണത്തിലേക്കുമുള്ള പാതയായി കരുതണം. ആധുനിക കൃഷി രീതികള്‍ സ്വീകരിക്കണമെന്നും വരും തലമുറക്ക് പ്രചോദനമാകണമെന്നും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. ഗ്രാമീണ തൊഴിലാളികൾക്ക് 100 ദിവസത്തെ പ്രാദേശിക തൊഴിൽ ഉറപ്പാക്കുന്ന യഥാർഥ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു.

ഭക്ഷ്യോൽപാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. സബ്‌സിഡികൾ, ഗുണനിലവാരമുള്ള വിത്തുകൾ, വളങ്ങൾ, സൗജന്യ ഗതാഗതം, സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം, അന്ന ഭാഗ്യ പദ്ധതിക്ക് കീഴിലുള്ള അരി വിതരണം എന്നിവയുൾപ്പെടെയുള്ള ക്ഷേമ പരിപാടികളിലൂടെ കർണാടക സര്‍ക്കാര്‍ തുടര്‍ന്നും കർഷകരെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSiddaramaiahmetro
News Summary - Youth and women should do farming - Chief Minister
Next Story