യുവാവ് 50കാരനെ കൊലപ്പെടുത്തി; മക്കൾക്ക് ഗുരുതര പരിക്ക്
text_fieldsപ്രതി മുസ്തഫ
മംഗളൂരു: കുടുംബ തർക്കത്തെ തുടർന്നാണത്രെ യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു. രണ്ട് ആൺമക്കൾക്ക് പരിക്കേറ്റു. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാളച്ചിലിൽ വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ സംഭവത്തിൽ വാമഞ്ചൂർ സ്വദേശിയും വിവാഹ ബ്രോക്കറുമായ കെ. സുലൈമാനാണ് (50) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മക്കളായ റിയാബ്, സിയാബ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ വി. മുസ്തഫയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതിങ്ങനെ: എട്ട് മാസം മുമ്പ് പ്രതി മുസ്തഫയുടെ വിവാഹം സുലൈമാൻ വഴി നടന്നിരുന്നു. മുസ്തഫയും ഭാര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രതിയും സുലൈമാനും തമ്മിൽ വഴക്കുണ്ടായി. വ്യാഴാഴ്ച രാത്രി 9.30ഓടെ മുസ്തഫയിൽനിന്നുള്ള മോശം ഫോൺ കാളിനെത്തുടർന്ന് സുലൈമാനും മക്കളും പ്രതിയുടെ വീട്ടിലേക്ക് പോയി.
സംഭാഷണത്തിനുശേഷം അവർ തിരിച്ചു വരുമ്പോൾ മുസ്തഫ വീട്ടിൽനിന്ന് പുറത്തുവന്ന് സുലൈമാന്റെ കഴുത്തിൽ കുത്തി. തുടർന്ന് മക്കളെയും ആക്രമിച്ചു. ഒരാളുടെ നെഞ്ചിലും മറ്റേയാളുടെ കൈത്തണ്ടയിലും പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ ഇരകളെ ജനപ്രിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുലൈമാൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മക്കൾ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

