വനിത ഹോസ്റ്റലിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsരാമചന്ദ്രൻ
മംഗളൂരു: ബെല്ലാരെ ഗവ. ഗേൾസ് ഹോസ്റ്റലിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ ബെല്ലാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ കോൾത്തിഗെ നിവാസി കെ രാമചന്ദ്രനാണ് (35) അറസ്റ്റിലായത്.
ഗേൾസ് ഹോസ്റ്റൽ വാർഡൻ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്താണ് അറസ്റ്റ്.പരാതിയിൽ പറയുന്നത്:സെപ്റ്റംബർ രണ്ടിന് രാവിലെ വിദ്യാർത്ഥികൾ ഉണങ്ങാൻ വെച്ച വസ്ത്രങ്ങൾ കാണാതായതായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അന്ന് പുലർച്ചെ അജ്ഞാത യുവാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി വസ്ത്രങ്ങൾ മോഷ്ടിക്കുന്നതായി കണ്ടു. സെപ്റ്റംബർ അഞ്ചിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

