കാറിൽ ലോറിയിടിച്ച് യുവാവും ഭാര്യാപിതാവും മരിച്ചു
text_fieldsരണ്ടുപേരുടെ മരണത്തിനിടയാക്കിയ കാറപകടം
ബംഗളൂരു: ചന്നരായപട്ടണ താലൂക്കിലെ ഷെട്ടിഹള്ളി ബൈപാസിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. അരസീക്കരെ താലൂക്കിലെ നാഗേനഹള്ളി വില്ലേജിലെ എൻ.വി. മധു (35), ഭാര്യാപിതാവ് ബേലൂർ താലൂക്കിലെ ദേവിഹള്ളി ഗ്രാമത്തിലെ ജി.യു. ജവരയ്യ (65) എന്നിവരാണ് മരിച്ചത്.
മധുവിന്റെ ഭാര്യ ഗീതയെ (31) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യക്കും ഭാര്യാ പിതാവിനുമൊപ്പം ബംഗളൂരുവിൽനിന്ന് കാറിൽ വരികയായിരുന്നു മധു. ഷെട്ടിഹള്ളി ബൈപാസിന് സമീപം കാറിന്റെ ടയർ പഞ്ചറായി.
റോഡരികിൽ കാർ നിർത്തി ടയർ മാറ്റുന്നതിനിടെ ബംഗളൂരു ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു. മധു സംഭവസ്ഥലത്ത് മരിച്ചു. ജവരയ്യയെ നാട്ടുകാർ ചന്നരായപട്ടണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് ഹാസനിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. ലോറി നിർത്താതെ ഡ്രൈവർ രക്ഷപ്പെട്ടു. ചന്നരായപട്ടണ ട്രാഫിക് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

