ബംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്
text_fieldsബംഗളൂരു: ബംഗളൂരുവിൽ മേയ് 13വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടുകൂടിയ മഴയായിരിക്കും ഉണ്ടായിരിക്കുകയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് നഗരത്തിൽ താപനില 34.2 ഡിഗ്രി സെൽഷ്യസ് ആയി തുടരുകയാണ്. മേയ് ആദ്യത്തിൽ 38.5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. സാധാരണ മേയിൽ ലഭിക്കാറുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഹെബ്ബാൾ സർക്കിൾ, ഉദയ ജങ്ഷൻ, കെ.ആർ മാർക്കറ്റ്, നായന്ദഹള്ളി, മൈസൂരു റോഡ്, ജയമഹൽ റോഡ്, വഡ്ഡാരപാളയ ജങ്ഷൻ, രാമമൂർത്തി നഗർ, യെലഹങ്ക തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

