Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ന്ത്രി​സ​ഭാ...

മ​ന്ത്രി​സ​ഭാ വി​ക​സനം: സി​ദ്ധ​രാ​മ​യ്യ​യെ മാ​റ്റി​നി​ർ​ത്തി; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് യ​തീ​ന്ദ്ര

text_fields
bookmark_border
Yathindra Siddaramaiah
cancel
camera_alt

 മ​ന്ത്രി യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ന് ശേ​ഷം ത​ന്‍റെ പി​താ​വും മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​രാ​മ​യ്യ​യെ മാ​റ്റി​നി​ർ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ന​ഗ​ര​വി​ക​സ​ന മ​ന്ത്രി യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ നി​ഷേ​ധി​ച്ചു. മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ന് മു​മ്പ് സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചി​രു​ന്നു. മ​ന്ത്രി സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം ശി​പാ​ർ​ശ ചെ​യ്ത നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും വി​ജ​യ​പു​ര​യി​ൽ ന​ട​ന്ന വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് യ​തീ​ന്ദ്ര പ​റ​ഞ്ഞു.

മ​ന്ത്രി സ​ഭാ വി​ക​സ​ന​ത്തി​ല്‍ സി​ദ്ധ​രാ​മ​യ്യ​ക്ക് അ​തൃ​പ്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. വി​ഷ​യം കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ‍ഡ് എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ദ്ധ​രാ​മ​യ്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​നാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. നി​ര​വ​ധി അ​നു​യാ​യി​ക​ളും പാ​ർ​ട്ടി നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ നി​ന്നും വി​ട്ടു നി​ല്‍ക്കു​ക​യാ​യി​രു​ന്നു. വ​നി​താ മ​ന്ത്രി​യെ നി​യ​മ​സ​ഭ​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യം കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചു വ​രി​ക​യാ​ണ് സ്ഥാ​നാ​ർ​ത്ഥി​യെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്നും യ​തീ​ന്ദ്ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddaramaiahkarnataka Cabinet DevelopmentGovernment of Karnataka
News Summary - മ​ന്ത്രി​സ​ഭാ വി​ക​സനം: സി​ദ്ധ​രാ​മ​യ്യ​യെ മാ​റ്റി​നി​ർ​ത്തി; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് യ​തീ​ന്ദ്ര
Next Story