യക്ഷഗാന കലാകാരൻ രഘുരാമ ഷെട്ടി നിര്യാതനായി
text_fieldsരഘുരാമ ഷെട്ടി
മംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരനും റിട്ട. അധ്യാപകനുമായ കണ്ടവര രഘുരാമ ഷെട്ടി (89) ബുധനാഴ്ച നിര്യാതനായി. 1936ൽ കുന്താപുരം താലൂക്കിലെ ബൽകൂർ ഗ്രാമത്തിലെ കാണ്ഡവാരയിൽ കർക്കി സദിയണ്ണ ഷെട്ടിയുടെയും കാണ്ഡവര പുട്ടമ്മയുടെയും മകനായി ജനിച്ച രഘുരാമ ഷെട്ടി 35 വർഷത്തോളം കണ്ട്ലൂരിലെ നേതാജി ഹയർ പ്രൈമറി സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായും പിന്നീട് ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
സേവനത്തിനിടെ അദ്ദേഹത്തിന് മാതൃകാധ്യാപക അവാർഡ് നൽകി ആദരിച്ചു. യക്ഷഗാനരംഗത്ത് ‘കാണ്ഡവര’ എന്ന പേരിൽ അറിയപ്പെടുന്ന രഘുരാമ ഷെട്ടി അർഥധാരി, വേഷധാരി, നാടക കലാകാരൻ, പ്രസംഗകൻ എന്നീ നിലകളിൽ വേറിട്ടുനിന്നു. കുട്ടികളുടെ യക്ഷഗാനത്തിലെ വിദ്യാർഥി കാലഘട്ടത്തിലാണ് യക്ഷഗാനവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

