യക്ഷഗാന കലാകാരൻ ജയരാമ ആചാര്യ നിര്യാതനായി
text_fieldsജയരാമ ആചാര്യ
മംഗളൂരു: പ്രമുഖ തെങ്കുതിട്ടു പരമ്പരാഗത യക്ഷഗാന കലാകാരൻ ജയരാമ ആചാര്യ (67) തിങ്കളാഴ്ച നിര്യാതനായി. ബംഗളൂരുവിൽ യക്ഷഗാന പരിപാടിക്കെത്തിയ വേളയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആചാര്യയെ ഒപ്പമുണ്ടായിരുന്ന കലാകാരൻ ചന്ദ്രശേഖര ധർമസ്ഥലയും സംഘവും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദക്ഷിണ കന്നട ജില്ല രാജ്യോത്സവ അവാർഡ്, യക്ഷഗാന അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കഡബദ്വായ സംസ്കാര അവാർഡ് ഈ മാസം 27ന് ഏറ്റുവാങ്ങേണ്ടതായിരുന്നു. ഭാര്യയും മകനും മകളുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

