Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റൈറ്റേഴ്സ് ഫോറം: സതീഷ് തോട്ടശ്ശേരി പ്രസി, ശാന്തകുമാർ എലപ്പുള്ളി സെക്ര.
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം വാർഷിക പൊതുയോഗം നടന്നു. ജീവൻഭീമ നഗർ കാരുണ്യ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് വാർഷിക റിപ്പോർട്ടും ട്രഷറർ ശാന്തകുമാർ എലപ്പുള്ളി കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസി), ഇന്ദിര ബാലൻ, മുഹമ്മദ് കുനിങ്ങാട് (വൈ. പ്രസി), ശാന്തകുമാർ എലപ്പുള്ളി (സെക്ര), അനീസ് സി.സി.ഒ, സിന കെ.എസ്. (ജോ. സെക്ര), അർച്ചന സുനിൽ (ട്രഷ) എന്നിവരെയും 17 പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. തങ്കച്ചൻ പന്തളം സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു.
Next Story

