അന്തർദേശീയ വനിതദിനാഘോഷം
text_fieldsകേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതദിനാഘോഷം
ബംഗളൂരു: കേരള സമാജം മല്ലേശ്വരം സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതദിനം കെ.എൻ.ഇ പബ്ലിക് സ്കൂൾ ദൊഡ ബൊമ്മ സാന്ദ്ര കാമ്പസിൽ ആഘോഷിച്ചു.
വിജയ കർണാടക പത്രത്തിന്റെ അസി. എഡിറ്റർ മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം ചെയർപേഴ്സൻ സുധാ സുധീർ അധ്യക്ഷത വഹിച്ചു.
സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ, സമാജം ജനറൽ സെക്രട്ടറി റെജികുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി.എൽ. ജോസഫ്, വി. മുരളീധരൻ കെ.എൻ. ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ്, സി.എച്ച്. പത്മനാഭൻ, രാജഗോപാൽ എം., പി.ജി.കെ നായർ, ശോഭന പുഷ്പരാജ്, റീന ചന്ദ്രൻ, പ്രേംജീന, യൂത്ത് വിങ് ചെയർപേഴ്സൻ ശ്വേതാ ശ്രീകുമാർ, കൺവീനർ അമൃത സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
ആഷിൻ പോൾ ക്ലാസെടുത്തു. മുതിർന്ന അംഗങ്ങളായ ലീലാ നായർ, വിജയലക്ഷ്മി, ഹൈമാവതി, സുഭദ്ര എന്നിവരെ ആദരിച്ചു. കലാപരിപാടികളും കളികളും അരങ്ങേറി.

