വേൾഡ് മലയാളി ഫെഡറേഷൻ ദേശീയ കൗൺസിൽ നിലവിൽവന്നു
text_fieldsബംഗളൂരു: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യ ഘടകത്തിെൻറ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ദേശീയ കൗൺസിൽ പ്രവർത്തക സമിതി നിലവിൽ വന്നു. ബാബു പണിക്കർ (ഡൽഹി) ആണ് രക്ഷാധികാരി. ദേശീയ കോഓഡിനേറ്ററായി ഫ്രാൻസ് മുണ്ടാടൻ (ബംഗളൂരു), ദേശീയ പ്രസിഡൻറായി ജോബി ജോർജ് (ഡൽഹി) , സെക്രട്ടറിയായി റോയ്ജോയ്, (ബംഗളൂരു) ട്രഷററായി കെ. സദാനന്ദൻ (കോയമ്പത്തൂർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസി- ജസ്റ്റിൻ കെ. ജോസഫ് (ഭോപാൽ ), റിനി സൂരജ് (കേരള), ജോ. സെക്ര. ബദറുദ്ദീൻ (കേരള), ദീപ സജു(ഡൽഹി), വിവിധ വിഭാഗം കൺവീനർമാർ- അനിൽ കളത്തിൽ (ഗോവ), ബിബിൻ സണ്ണി (കേരള), ഫൗസിയ ആസാദ് (കേരള), റിസാനത്ത് സലിം (കേരള ), ആനി സാമുവൽ ( കേരള), അനിൽ രോഹിത് (ബംഗളൂരു), എസ്.പി. മുരളീധരൻ ((ഡൽഹി), അനു ലിബ (കേരള), അഷ്റഫ് ആലങ്ങാട് (കേരള), ബാബു ആൻറണി (ഭോപാൽ), ഷിബു ജോസഫ് (ചെന്നൈ), ഡോക്ടർ. സാഖി ജോൺ (ഡൽഹി), രമ പ്രസന്ന പിഷാരടി (ബംഗളൂരു ), ഉണ്ണികൃഷ്ണൻ പുറമേരി (ചെന്നൈ), ശ്രീകേഷ് വെള്ളാനിക്കര (കേരള).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
