ലോക രക്തദാതാക്കളുടെ ദിനം ആഘോഷിച്ചു
text_fieldsബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ വിദ്യാർഥികൾ
ലോക രക്തദാതാക്കളുടെ ദിനാഘോഷത്തിൽ നടത്തിയ ഫ്ലാഷ് മോബ്
ബംഗളൂരു: ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മെഡിക്കോ സോഷ്യൽ വർക്ക് വകുപ്പിന്റെയും, ട്രാൻസ്ഫ്യൂഷൻ ഇമ്മ്യുണോ ഹെമറ്റോളജി ഡിപ്പാർട്മെന്റിന്റെയും അഭിമുഖ്യത്തിൽ ലോക രക്തദാതാക്കളുടെ ദിനം ആഘോഷിച്ചു. ദിനാചരണത്തിന്റെ പ്രാധാന്യം പറയുന്ന ഫ്ലാഷ് മോബ് നടത്തി. കോറമംഗല സർക്കിൾ ഇൻസ്പെക്ടർ നടരാജ് ഉദ്ഘാടനം ചെയ്തു.
ഫാ. എ.ജെ. ടോണി (അസോ.ഡയറക്ടർ ഫിനാൻസ്), ഫാ. ചാൾസ് ഡേവിസ് (അസോ. ഡയറക്ടർ കോളജ്), ഡോ. അരവിന്ദ് കസ്തൂരി (മെഡിക്കൽ സർവിസസ് മേധാവി), സിസ്റ്റർ റിയ ഇമ്മാനുവൽ (നഴ്സിങ് സർവിസ് മേധാവി), ഡോ. എ.എം. ശകുന്തള ദേവി (ബ്ലഡ് ബാങ്ക് മേധാവി), സച്ചിൻ കെ.തോമസ് (മെഡിക്കോ സോഷ്യൽ വർക്ക് മേധാവി) എന്നിവർ പങ്കെടുത്തു. യുവാക്കളടക്കം നിരവധി പേർ രക്തദാനത്തിന് സന്നദ്ധത അറിയിച്ചു.

