അന്താരാഷ്ട്ര അറബിദിനം ആഘോഷിച്ചു
text_fieldsഹിറ മോറൽ സ്കൂൾ മാറത്തഹള്ളി ശാഖയില്‍ നടന്ന അന്താരാഷ്ട്ര അറബി ദിനം ആഘോഷപരിപാടിയില്‍ നിന്ന്
ബംഗളൂരു: ഹിറ മോറൽ സ്കൂൾ മാറത്തഹള്ളി ശാഖയിൽ അന്താരാഷ്ട്ര അറബി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറബി അധ്യാപകനായ നജീബ് മുഖ്യപ്രഭാഷണം നടത്തി. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലെ ഉപയോഗവും അദ്ദേഹം വിശദീകരിച്ചു.
വിദ്യാര്‍ഥികൾക്കായി അറബി വായന, കൈയെഴുത്ത്, വാക്ക് നിർമാണം, അറബി ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾ: വാക്ക് നിർമാണം- റഷ്ദാൻ (ഒന്നാം സ്ഥാനം), ഫർഹാൻ (രണ്ടാം സ്ഥാനം), അസ്മിയ (മൂന്നാം സ്ഥാനം). കൈയെഴുത്ത് മത്സരം- ആയാൻ (ഒന്നാം സ്ഥാനം), റേഹാൻ (രണ്ടാം സ്ഥാനം). അറബി വായന മത്സരം( സബ് ജൂനിയര്‍)- ഫൈസാൻ (ഒന്നാം സ്ഥാനം), സൈനബ് (രണ്ടാം സ്ഥാനം).
ജൂനിയര്‍ വിഭാഗം- ആയാഷ് (ഒന്നാം സ്ഥാനം), ആയിഷ (രണ്ടാം സ്ഥാനം). സീനിയര്‍ വിഭാഗം- നസൽ അലി (ഒന്നാം സ്ഥാനം), ഹംദാൻ (രണ്ടാം സ്ഥാനം), ഖൈറ (മൂന്നാം സ്ഥാനം). ഓപൺ വിഭാഗം-റഷ്ദാൻ (ഒന്നാം സ്ഥാനം). അസ്മിയ (രണ്ടാം സ്ഥാനം), ഇഹ്സാൻ (മൂന്നാം സ്ഥാനം). കൈയെഴുത്ത് മത്സരം സബ് ജൂനിയര്‍- ആയിഷ (ഒന്നാം സ്ഥാനം), ആയാഷ് (രണ്ടാം സ്ഥാനം).
സീനിയര്‍- നസൽ (ഒന്നാം സ്ഥാനം), ഖൈറ (രണ്ടാം സ്ഥാനം), റൈഹ (മൂന്നാം സ്ഥാനം). ജൂനിയര്‍ -നാസ്ഹ (ഒന്നാം സ്ഥാനം), ഹയാന (രണ്ടാം സ്ഥാനം), ഹമീദ് (മൂന്നാം സ്ഥാനം). അറബി ഗാനം മത്സരം- നാലാം തരത്തിലെ ഫൈസാൻ ഒന്നാം സ്ഥാനവും അഞ്ചാം തരത്തിലെ ആയാഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബ്രാഞ്ച് ഹെഡ് ഫർസാൻ ഉമ്മർ, പ്രോഗ്രാം കോഓഡിനേറ്റർ അസിം മുഹമ്മദ് എന്നിവർ പങ്കെടുത്തു. സഫാന ഷിനാസ്, ഹാനിയ അസീസ്, ഹംന റിയാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

