Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രഷർ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
ബംഗളൂരു: കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലിയിലെ ക്ഷേത്രേനഹള്ളിയിൽ തൊഴിലാളി ക്രഷർ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നന്ദലാലാണ് (35) മരിച്ചത്.
യന്ത്രത്തിൽ കുടുങ്ങി മാരകമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെങ്കിടേഷ് ഗൗഡ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐശ്വര്യ കല്ല് ക്രഷറിലാണ് ദുരന്തമുണ്ടായത്. അപകടത്തെത്തുടർന്ന് മൃതദേഹം ആർ.എ.ൽ ജലപ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ പോസ്റ്റ്മോർട്ടം നടത്തി. മാസ്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Next Story

