വനിത ദിനാഘോഷം
text_fieldsസുവർണ കർണാടക കേരള സമാജം ബാഗ്ലൂർ ഈസ്റ്റ് സോൺ വനിത ദിനാഘോഷം
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാഗ്ലൂർ ഈസ്റ്റ് സോൺ മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനാഘോഷം നടത്തി. സുവർണ ക്ലിനിക് ഇൻചാർജ് ഡോ. രജനി സതീഷ് ഉദ്ഘാടനം ചെയ്തു. മഹിള വിഭാഗം കൺവീനർ മായ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക എം.എസ്. ശ്രീജ മുഖ്യാതിഥിയായിരുന്നു. മോട്ടിവേഷനൽ സ്പീക്കർ ലേഖ രമേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രസേനൻ, ജനറൽ സെക്രട്ടറി കെ. ശശിധരൻ, വൈസ് പ്രസി. കെ.ജെ. ബൈജു, ജില്ല സെക്രട്ടറി എ. രാജു, ബിജു ജോസഫ്, റിൻസി, ആശ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.
കല വെൽഫെയർ അസോസിയേഷൻ വനിത വേദിയുടെ വനിത ദിനാഘോഷം
കല വെൽഫെയർ അസോസിയേഷൻ വനിത ദിനാഘോഷം കല ജനറൽ സെക്രട്ടറി ഫിലിപ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക ഹിത വേണുഗോപാൽ, ജീവൻ തോമസ്, പ്രസന്ന ആനന്ദ്, സീത രജീഷ്, സീന സന്തോഷ്, ടി. സുജാത എന്നിവർ സംസാരിച്ചു. കുട്ടികളുടെ നൃത്തവും ഗാനമേളയും നടത്തി.

