വനിത സമ്മേളനം സംഘടിപ്പിച്ചു
text_fieldsജക്കൂറിലെ അഹ്മദിയ മുസ്ലിം വനിതവിഭാഗത്തിന്റെ നേതൃത്വത്തിലെ വനിത സമ്മേളനത്തിൽനിന്ന്
ബംഗളൂരു: ജക്കൂറിലെ അഹ്മദിയ മുസ്ലിം വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘സ്ത്രീകൾ രാഷ്ട്രനിർമ്മാതാക്കള്‍’ എന്ന വിഷയത്തിൽ സഹകർ നഗറിലെ വിസ്താര - അർബൻ ബോട്ടിക് ഹോട്ടലിൽ വനിത സമ്മേളനം സംഘടിപ്പിച്ചു.
2025 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ അഡ്വ. ബാനു മുഷ്താഖ് വിശിഷ്ടാതിഥിയായി. ജക്കൂരിലെ വനിത സഹായ അഹ്മദിയ മുസ് ലീം കമ്യൂണിറ്റി പ്രസിഡന്റ് രഖിബ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ബാംഗ്ലൂർ റൂറൽ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമീഷണർ ഡോ. കെ.എൻ. അനുരാധ, ബി. കെ. രൂപ, ആയിഷ ഖാനൂം, എൻ.കെ. അനന്യ, റുമാൻ റിസ് വാന്‍ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസം, ആത്മീയത, സാമൂഹിക സേവനം എന്നിവയിലൂടെ സമാധാനപരവും പുരോഗമനപരവുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്ക് എടുത്തുകാണിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

