പെൺവാണിഭ റാക്കറ്റ്; ഒമ്പതുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ബൈയപ്പനഹള്ളി, അൾസൂർ മേഖലകളിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്ന പെൺവാണിഭ റാക്കറ്റ് പൊലീസ് പിടിയിലായി. നടത്തിപ്പുകാരായ ഒമ്പതുപേരെ അറസ്റ്റ് ചെയ്ത പൊലീസ് റാക്കറ്റിൽനിന്ന് വിദേശികളടക്കം ഒമ്പതു യുവതികളെ രക്ഷപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ടെലിഗ്രാം, വാട്സ്ആപ് എന്നിവയിലൂടെയാണ് പ്രതികൾ കസ്റ്റമർമാരെ കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
മഹാദേവപുര കേന്ദ്രീകരിച്ച് മസാജ് പാർലറിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻകിട പെൺവാണിഭ റാക്കറ്റിനെ കഴിഞ്ഞദിവസം ബംഗളൂരു പൊലീസിലെ സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) പിടികൂടിയിരുന്നു.
വിദേശികളടക്കം 44 യുവതികളെ ഇവിടെനിന്ന് രക്ഷപ്പെടുത്തി. മസാജ് പാർലർ നടത്തിപ്പുകാരൻ അനിൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ മഹാദേവപുര പൊലീസ് വിശദാന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

