സ്ത്രീകൾ ജീവിതം ജീവിച്ചു മരിക്കണം -ഡോ. കെ.പി. സുധീര
text_fieldsകേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിനാഘോഷം എഴുത്തുകാരി ഡോ. കെ.പി. സുധീര ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സ്ത്രീ ഒരാൾക്ക് വേണ്ടി മരിച്ചു ജീവിക്കുകയല്ല മറിച്ച് ആയിരംപേർക്കു വേണ്ടി ജീവിച്ചു മരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി ഡോ. കെ.പി. സുധീര അഭിപ്രായപ്പെട്ടു. സ്ത്രീകൾ ഈ കാലത്തും അവഗണനക്കും പീഡനങ്ങൾക്കും വിധേയരാകുന്നത് വിഷമകരമാണെന്ന് അവർ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ കെ. റോസി അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, വനിതാ വിഭാഗം കൺവീനർ ഡോ. ലൈല രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൻമാരായ സുധ വിനേഷ്, സീന മനോജ്, ജോയിന്റ് കൺവീനർമാരായ ഷൈമ രമേഷ്, അമൃത സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കലാ പരിപാടികളും അരങ്ങേറി.

