Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഭയമില്ലാതെ ഡിജിറ്റൽ...

‘ഭയമില്ലാതെ ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കാൻ സ്ത്രീകളെ ശാക്തീകരിക്കണം’-ഡോ. ​വി.​കെ. ദീ​പ

text_fields
bookmark_border
‘ഭയമില്ലാതെ ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കാൻ സ്ത്രീകളെ ശാക്തീകരിക്കണം’-ഡോ. ​വി.​കെ. ദീ​പ
cancel
camera_alt

ശാ​സ്ത്ര​സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വ​നി​ത ദി​നാ​ച​ര​ണ​ത്തി​ല്‍ എ​ഴു​ത്തു​കാ​രി​യും ഐ.​ടി വി​ദ​ഗ്ധ​യു​മാ​യ ഹി​ത വേ​ണു​ഗോ​പാ​ല്‍ സം​സാ​രി​ക്കു​ന്നു

Listen to this Article

ബം​ഗ​ളൂ​രു: ശാ​സ്ത്ര​സാ​ഹി​ത്യ വേ​ദി ബം​ഗ​ളൂ​രു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ​ദി​നം ആ​ച​രി​ച്ചു. ‘ഡി​ജി​റ്റ​ൽ കാ​ല​ത്തെ സ്ത്രീ ​സു​ര​ക്ഷ’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ സെ​മി​നാ​റി​ൽ എ​ഴു​ത്തു​കാ​രി​യും ഐ.​ടി. വി​ദ​ഗ്ധ​യു​മാ​യ ഹി​ത വേ​ണു​ഗോ​പാ​ലും ക്രൈ​സ്റ്റ് കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​വി.​കെ. ദീ​പ​യും പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ആ​ശ​യ​വി​നി​മ​യം തൊ​ട്ട് ജോ​ലി ധ​ന​കാ​ര്യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ വ​രെ ഇ​പ്പോ​ൾ ഓ​ൺ​ലൈ​നി​ൽ സം​ഭ​വി​ക്കു​ന്ന​ത് കൊ​ണ്ട് ഈ ​ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ നി​ർ​ണാ​യ​ക​മാ​ണ്. ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി/​സോ​ഫ്റ്റ്‌​വെ​യ​ർ രം​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ന്ന​തും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ വ്യ​ക്ത​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് ഹി​ത വേ​ണു​ഗോ​പാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശാ​സ്ത്ര​സാ​ങ്കേ​തി​ക പു​രോ​ഗ​തി​ക്ക് സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ളു​ടെ ഇ​ട​യി​ൽ ന​ല്ല​തും മോ​ശ​വും ആ​യി​ട്ടു​ള്ള രീ​തി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്നു​ണ്ട്. സ്ത്രീ​ക​ൾ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം ആ​ർ​ജി​ക്കു​ക​യും അ​ത് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ക​യും വേ​ണ​മെ​ന്ന് ഡോ. ​വി.​കെ. ദീ​പ കൂ​ട്ടി​ച്ചേ​ർ​ത്തു. ശാ​സ്ത്ര സാ​ഹി​ത്യ വേ​ദി വ​നി​താ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ക​ൽ​പ​ന പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷീ​ജ റെ​നീ​ഷ് ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് കെ.​ബി. ഹു​സൈ​ൻ, ടി.​എം. ശ്രീ​ധ​ര​ന്‍, സ്മി​ത വ​ത്സ​ല, ര​തി സു​രേ​ഷ്, സി​ന കെ.​എ​സ്, ഫ​രീ​ഷ, ഷ​റ​ഫു​ദ്ദീ​ൻ, ശാ​ന്ത​ൻ എ​ല​പ്പു​ള്ളി, ബി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ.​വി. ആ​ചാ​രി, പ്ര​ഗ​ൽ​ഭ് പ്ര​ദീ​പ്, പ്ര​മി​ത കു​ഞ്ഞ​പ്പ​ൻ, സം​ഗീ​ത ശ​ര​ത്, നൂ​ർ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ങ്ക​മ്മ സു​കു​മാ​ര​ൻ, എ​ൻ.​കെ. ശാ​ന്ത, പ്ര​തി​ഭ പ്ര​ദീ​പ്, അ​നി​ത എ​സ്. നാ​ഥ് എ​ന്നി​വ​ർ ക​വി​ത​യും സൗ​ദ റ​ഹ്മാ​ൻ, സം​ഗീ​ത രാ​മ​ച​ന്ദ്ര​ൻ, സ​ര​സ്വ​തി ര​വീ​ന്ദ്ര​ൻ, ഷീ​ബ രാ​ജ​ൻ എ​ന്നി​വ​ർ നാ​ട​ക​ഗാ​ന​വും ആ​ല​പി​ച്ചു. ഗീ​ത നാ​രാ​യ​ണ​ൻ അ​വ​താ​രി​ക​യും പൊ​ന്ന​മ്മ ദാ​സ് ആ​മു​ഖ​പ്ര​സം​ഗ​വും പ​റ​ഞ്ഞു. സോ​യ കു​ട്ട​പ്പ​ൻ സ്വാ​ഗ​ത​വും ത​ങ്ക​മ്മ സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenlecturedigital spaceBanglore
News Summary - ‘Women should be empowered to use digital spaces without fear’ - Dr. V.K. Deepa
Next Story