ഉള്ളാളിൽ ബംഗാളി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
text_fieldsമംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നേത്രാവതി നദിക്കടുത്ത് ബുധനാഴ്ച രാത്രി ഇതര സംസ്ഥാന യുവതിയെ ആക്രമികൾ കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേഹമാസകലം മുറിവുകളേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരയുടെ ബോധം തെളിഞ്ഞാൽ മാത്രമേ മൊഴിയെടുക്കാൻ കഴിയൂ എന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. യുവതി രാത്രി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. മുന്നൂരു ഗ്രാമത്തിനും ഉള്ളാൾ നഗരസഭക്കും ഇടയിൽ കേരള-കർണാടക അതിർത്തിയിലുള്ള ബൊള്ള ഹൗസിന് സമീപമാണ് ആക്രമണം നടന്നതെന്ന് കമീഷണർ പറഞ്ഞു.
ഇരയായ യുവതി അടുത്തിടെ തൊഴിൽ തേടി മംഗളൂരുവിൽ എത്തി കാസർകോട് ഉപ്പളയിൽ താമസിച്ചിരുന്നു. പുരുഷ സുഹൃത്തിനൊപ്പം നഗരത്തിലെത്തിയതായിരുന്നു. ഒരു തർക്കത്തെത്തുടർന്ന് രാത്രിയിൽ തനിച്ചായ യുവതി സഹായത്തിനായി റിക്ഷാ ഡ്രൈവറെ സമീപിച്ചു. ഡ്രൈവർ ലഹരി നൽകി മറ്റു രണ്ടു പേരോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

