ബംഗളൂരു നഗരത്തിലിനി രാത്രി പട്രോളിങ്ങിന് വനിത പൊലീസും
text_fieldsപരിശീലനം നേടിയ വനിത പൊലീസുകാർ
ബംഗളൂരു: നഗരത്തിൽ രാത്രി പട്രോളിങ്ങിനടക്കം ഇനി വനിത പൊലീസുകാരെ വിന്യസിക്കും. മൈസൂരു ജ്യോതിനഗർ പൊലീസ് പരിശീലന സ്കൂളിൽ 246 വനിത കോൺസ്റ്റബിൾമാർ ഇരുചക്ര വാഹന പരിശീലനം പൂർത്തിയാക്കി. ഏഴുമാസത്തെ പരിശീലനം നേടിയ ഇവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കും.
ഗിയറോടു കൂടിയതും ഗിയർ ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനാണ് പരിശീലനം നൽകിയതെന്ന് വനിത പൊലീസ് പരിശീലന സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ഗീത പറഞ്ഞു.
മുൻപരിചയമില്ലാത്തവർക്ക് ഗിയറില്ലാത്ത വാഹനങ്ങളിലും മുൻപരിചയമുള്ളവർക്ക് ഗിയർ വാഹനങ്ങളിലുമാണ് പരിശീലനം നൽകിയത്. അടുത്ത ബാച്ചിനുള്ള പരിശീലനം ഉടൻ തുടങ്ങുമെന്നും അവർ പറഞ്ഞു. പരിശീലനത്തിനായി ആദ്യം 20 ബൈക്കുകളണ് അനുവദിച്ചത്. എന്നാൽ, കൂടുതൽ ട്രെയ്നികളുള്ളതിനാൽ മൈസൂരു സിറ്റി, മറ്റു ജില്ല യൂനിറ്റുകൾ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ബൈക്കുകൾ വാങ്ങുകയായിരുന്നു. പ്രായോഗിക പരിശീലനത്തിന് മുമ്പ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് സമഗ്രമായ അവബോധവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

