യുവതി ലോഡ്ജിൽ മരിച്ച നിലയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: നഗരത്തിൽ എം.ജി റോഡിലെ കാവേരി ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പുരുഷനോടൊപ്പം മുറിയെടുത്ത് താമസിച്ചതായിരുന്നു. രാവിലെ പുരുഷൻ മാത്രമാണ് ലോഡ്ജിൽനിന്ന് പുറത്തിറങ്ങിയത്. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പരിശോധിച്ചപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചിക്കബല്ലാപ്പൂർ താലൂക്കിൽനിന്നുള്ള നരസിംഹമൂർത്തിയാണ് യുവതിക്കൊപ്പം എത്തിയത്. മുറി ബുക്ക് ചെയ്യുമ്പോൾ ലോഡ്ജ് ജീവനക്കാർക്ക് രേഖകളും പേരും വിലാസവും ലഭിക്കാത്തതിനാൽ ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിക്കൊപ്പം വന്നയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തതയില്ല.

