വനിത ശാക്തീകരണം വിളിച്ചോതി ലുലു വാക്കത്തൺ
text_fieldsവനിതദിനാചരണത്തിന്റെ ഭാഗമായി നടന്ന ലുലു വാക്കത്തൺ
ബംഗളൂരു: സമത്വത്തിന്റെയും വനിത ശാക്തീകരണത്തിന്റെയും പ്രധാന്യം വിളിച്ചോതി ലുലു വാക്കത്തൺ സംഘടിപ്പിച്ചു. രാജാജി നഗർ ലുലു മാളിൽ നിന്ന് മാഗഡി റോഡിലൂടെ വനിതദിന സന്ദേശം ഉയർത്തിയ പോസ്റ്ററുകളുമായാണ് ജനം അണിനിരന്നത്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടക്കം നിരവധി പേർ ലുലു വാക്കത്തണിൽ ഭാഗമായി. അസി. കമീഷണർ സദാനന്ദ എ. തിപ്പണ്ണാവർ ഫ്ലാഗ്ഓഫ് ചെയ്തു.
മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തൺ. ഫിറ്റ്നസ് ക്വീൻ വനിത അശോക്, ബോഡി ബിൽഡർ മമത അടക്കം വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങൾ കൈമാറി.

