Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​വാ​ഹേ​ത​ര ബ​ന്ധം...

വി​വാ​ഹേ​ത​ര ബ​ന്ധം തു​ട​രാ​ൻ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ചു​ട്ടു​കൊ​ന്നു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​വാ​ഹേ​ത​ര ബ​ന്ധം തു​ട​രാ​ൻ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ചു​ട്ടു​കൊ​ന്നു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
cancel

മം​ഗ​ളൂ​രു: വി​വാ​ഹേ​ത​ര​ബ​ന്ധം തു​ട​രാ​ൻ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ചു​ട്ടു​കൊ​ന്ന കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ടൂ​ർ ടൗ​ണി​ൽ പ്ര​ദീ​പ് ആ​ചാ​രി (32), ക​ടൂ​രി​ലെ കോ​ട്ട് ലേ​ഔ​ട്ടി​ലെ സി​ദ്ധേ​ഷ് (35), വി​ശ്വാ​സ് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ലെ ക​ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

മേ​യ് 31ന് ​ത​ന്റെ ഭ​ർ​ത്താ​വാ​യ സു​ബ്ര​ഹ്മ​ണ്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ക​ടൂ​ർ കോ​ട്ട് ലേ ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷി പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യി​രു​ന്നു. ജൂ​ൺ ര​ണ്ടി​ന് സു​ബ്ര​ഹ്മ​ണ്യ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ൻ​സാ​ര ഗേ​റ്റി​നു സ​മീ​പം ക​ണ്ടെ​ത്തി.

മീ​നാ​ക്ഷി​യും പ്ര​ദീ​പ് ആ​ചാ​രി​യും ത​മ്മി​ലു​ള്ള ബ​ന്ധം സു​ബ്ര​ഹ്മ​ണ്യ എ​തി​ർ​ത്ത​താ​ണ് കൊ​ല​യി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ല​യി​ൽ മീ​നാ​ക്ഷി​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmetro newsLatest NewsBanglore News
News Summary - Woman's husband shot dead for having extramarital affair; three arrested
Next Story