സ്ത്രീധന പീഡന മരണം: മൂന്നുപേർക്ക് തടവ്
text_fieldsബംഗളൂരു: സ്ത്രീധന പീഡനത്തിന്റെ പേരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഭർത്താവടക്കം മൂന്നുപേർക്ക് തടവ്. മൈസൂരു ശാരദാദേവി നഗർ സ്വദേശികളായ ഗൗതം, മാതാവ് കുശാൽ കുമാരി, ഗൗതമിന്റെ സഹോദരി സ്വപ്ന എന്നിവർക്കാണ് അഞ്ചാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി ജഡ്ജ് കെ.എൻ. രൂപ ശിക്ഷ വിധിച്ചത്.
ഗൗതമിന്റെ ഭാര്യ മഹാലക്ഷ്മി എന്ന സോണി ആത്മഹത്യ ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നു പ്രതികൾക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഗൗതമിന് 10 വർഷം തടവും 2.25 ലക്ഷം രൂപ പിഴയും കശോൽ കുമാരി, സ്വപ്ന എന്നിവർക്ക് ഏഴുവർഷം വീതം തടവും 1.75 ലക്ഷം പിഴയുമാണ് ചുമത്തിയത്.
മൈസൂരു രാജേന്ദ്ര നഗർ സ്വദേശിനിയായ മഹാലക്ഷ്മിയെ 2011 ഒക്ടോബറിലാണ് ഗൗതം വിവാഹം കഴിച്ചത്. 10,000 രൂപയും 12 ഗ്രാം സ്വർണവും അരകിലോ വരുന്ന വെള്ളി വിളക്കുമായിരുന്നു സ്ത്രീധനമായി നൽകിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടർന്നതോടെ 2013 ആഗസ്റ്റ് 17ന് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

