മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി; വനിതാ ടെക്കി പുതുച്ചേരിയിൽ അറസ്റ്റിൽ, പങ്കാളി ഒളിവിൽ
text_fieldsബംഗളൂരു: മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും ടെക്കിയുമായ ശ്വേതയെ (24) പുതുച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുപ്രതി കെന്നത്ത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ശ്വേതയുടെ മാതാവ് മുത്തുലക്ഷ്മി, പിതാവ് സോമസുന്ദർ, സഹോദരി സുപ്രിയ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ശ്വേത താമസിച്ചിരുന്ന കെ.ആർ. പുരയിലെ സീഗെഹള്ളിയിലെ ഡൊമിനിക് ലേഔട്ടിലുള്ള സായ് ഗ്രീൻ ഹോംസ് അപ്പാർട്മെന്റിലാണ് കൂട്ടക്കൊലപാതകം നടന്നത്.
തന്നെ അമിതമായി നിയന്ത്രിക്കുന്നതിൽ വൈരാഗ്യം തോന്നിയ ശ്വേത അമ്മയെ വകവരുത്താനുള്ള ഉദ്ദേശ്യത്തോടെ ശ്വേത ഇവിടേക്ക് ക്ഷണിക്കുകയായിരുന്നു. മൂന്നുപേരും ഞായറാഴ്ച ഇവിടെയെത്തിയെങ്കിലും വൈകുന്നേരത്തോടെ അച്ഛനോടും സഹോദരിയോടും വർത്തൂരിലെ നല്ലൂരഹള്ളിയിലെ വീട്ടിലേക്ക് മടങ്ങാൻ ശ്വേത ആവശ്യപ്പെടുകയായിരുന്നു. ഇവർ മടങ്ങിയ ശേഷം ശ്വേത മുത്തുലക്ഷ്മിയെ കൊലപ്പെടുത്തി. കെന്നത്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇരുവരും മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ച ശേഷം വീട് വൃത്തിയാക്കി. അടുത്ത ദിവസം ഉച്ചകഴിഞ്ഞ് നിരന്തരം ഫോണ്‍ വിളിച്ചിട്ടും മുത്തുലക്ഷ്മിയെ കിട്ടാതായതോടെ സുപ്രിയയും സോമസുന്ദറും ഇവിടെയെത്തി ശ്വേതയെ ചോദ്യം ചെയ്തു. തുടർന്ന് െകന്നത്തുമായി ചേർന്ന് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മൂന്നുപേരെയും കൊന്നത് താനാണെന്ന് ശ്വേത അവകാശപ്പെട്ടെങ്കിലും കെന്നത്ത് ആണ് കൊലപാതകിയെന്ന് സോമസുന്ദർ മരണമൊഴിയിൽ പറഞ്ഞിരുന്നു. പുതുച്ചേരിയിലെത്തിയ കെ.ആർ.പുരം പൊലീസ് സംഘം പ്രതിയായ ശ്വേതയെ കസ്റ്റഡിയിലെടുത്തു. കെന്നത്ത് ബൈക്കിൽ രക്ഷപ്പെട്ടു.
ന്യൂ ഹൊറൈസൺ കോളജിൽ ബി.ടെക് പഠിക്കുമ്പോഴാണ് പ്രതികൾ പരിചയപ്പെട്ടതും പ്രണയത്തിലായതും. ബി.ടെക് പൂർത്തിയാക്കിയ ശേഷം ഇരുവർക്കും ജോലി ലഭിച്ചെങ്കിലും ബിസിനസ് ആരംഭിക്കാൻ പദ്ധതിയിട്ട ശ്വേത മാതാപിതാക്കളുടെ പേരിൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പക്ക് പലിശയോ ഇ.എം.ഐയോ അടക്കാത്തതിനാൽ മാതാപിതാക്കൾക്ക് ബാങ്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിക്കുന്നതുവരെ വായ്പ എടുത്ത വിവരം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കൾ ഇവരെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായാണ് കുറ്റകൃത്യമെന്നാണ് പ്രാഥമിക നിഗമനം. 70 ലധികം പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സംഘം കെന്ന ത്തിനായി തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

