ബംഗളൂരുവിൽ വീട്ടിൽ കുളിക്കുന്നതിനിടെ യുവതിയെ വെട്ടിക്കൊന്നു
text_fieldsബംഗളൂരു :ബിദാർ ജില്ലയിൽ ഭൽകി താലൂക്കിലെ ഹലഗോട്ട ഗ്രാമത്തിൽ ശനിയാഴ്ച വീടിനുള്ളിൽ കുളിക്കുന്നതിനിടെ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഹലഗോട്ട ഗ്രാമവാസിയായ എ. അനിതയാണ് (32) മരിച്ചത്. സ്ത്രീ വീട്ടിൽ ഒറ്റക്കുള്ള സമയത്താണ് പ്രതി അതിക്രമിച്ചു കയറി ആക്രമിച്ചത് . യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹലഗോട്ട ഗ്രാമവാസിയായ അനിത (32) ആണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെന്ന് സംശയിക്കുന്ന ഗ്രാമവാസി കൈലാഷ് വൈജിനാഥനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ എട്ടോടെയായിരുന്നു സംഭവം .കുടുംബാംഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് പോയിരുന്നതിനാല്‍ അനിത വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം പ്രതി വീട്ടിൽ കയറി മഴുവുമായി അനിതയെ ആക്രമിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. പ്രതിയും ഇരയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യവും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

