Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു; പിന്നിൽ ഖനന മാഫിയയെന്ന് പൊലീസ്
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ വനിത സർക്കാർ ഉദ്യോഗസ്ഥ കുത്തേറ്റു മരിച്ചു. 37കാരിയും സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ പ്രതിമ ആണ് കൊല്ലപ്പെട്ടത്. ആസൂത്രിത കൊലപാതകമാണെന്നും ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് കൃത്യം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്.
ഇന്നലെ സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം നടന്നത്. അജ്ഞാതരായ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയത്.
അനധികൃത ഖനനം നടത്തുന്ന മാഫിയയാണ് സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Next Story

