സഹോദരന്റെ സംസ്കാരത്തിനെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു
text_fieldsശ്രുതി, സുജിത്ത്
മംഗളൂരു: ദേശീയപാത 66 ലെ പാവഞ്ചെക്ക് സമീപം വാഹനാപകടത്തിൽ യുവതി കൊല്ലപ്പെട്ടു. പിതാവ് ഗോപാലാചാര്യക്കൊപ്പം (57) സ്കൂട്ടറിൽ സഞ്ചരിച്ച ശ്രുതിയാണ്(27) മരിച്ചത്.
ശ്രുതിയും പിതാവും റെയിൻകോട്ട് ധരിക്കാൻ കടക്ക് സമീപം വാഹനം നിർത്തിയപ്പോൾ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗോപാലാചാര്യയുടെ കാലൊടിഞ്ഞ് ചികിത്സയിലാണ്. സഹോദരൻ സുജിത്തിന്റെ (24) മരണത്തെത്തുടർന്ന് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈയിൽനിന്നെത്തിയതായിരുന്നു ശ്രുതി.
അശ്രദ്ധമായി അമിതവേഗത്തിൽ വാഹനമോടിച്ചതിന് ഹൊന്നാവറിൽ നിന്നുള്ള കാർ ഡ്രൈവർ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിൽ സോഫ്റ്റ്വെയർ പ്രഫഷനലായി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

