പ്രസവത്തിനിടെ യുവതി മരിച്ചു; അനാസ്ഥയെന്ന് ബന്ധുക്കൾ
text_fieldsമംഗളൂരു: ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചു, ബെൽത്തങ്കടി നരാവി ഗ്രാമത്തിലെ നുജോഡി മാപാല വീട്ടിൽ ശേഖർ മലേകുഡിയയുടെ ഭാര്യയും സമ്പാജെ ഗ്രാമത്തിലെ ബാബുവിന്റെയും ചിന്നമ്മയുടെയും മകളുമായ മധുരയാണ് (29) മരിച്ചത്. പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥയുണ്ടെന്ന് ആരോപണത്തിനിടയാക്കി.
വീട്ടിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കർണാടക മലേകുടിയ അസോസിയേഷൻ പ്രസിഡന്റ് ശ്രീധർ ഈദു ഉൾപ്പെടെയുള്ളവർ ഈ വിഷയം ജില്ല ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. അവരുടെ ഇടപെടലിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി. ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ ഭാവിക്ക് സർക്കാറിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബം സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

