യുവതിയും മകനും ചേർന്ന് ഭർത്താവിനെ കൊന്നു
text_fieldsബംഗളൂരു: ഭാര്യയും മകനും ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മധൂർ ടൗണിനടുത്ത ചപ്പുറദൊഡ്ഡി ഗ്രാമത്തിൽ സി.എൻ. ഉമേഷ് (45) ആണ് മരിച്ചത്. ഭാര്യ സവിത(40), മകൻ ശശാങ്ക് (19) എന്നിവർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ബെസഗരഹള്ളി പൊലീസ് പറഞ്ഞു. 20 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ശശാങ്കിന് ബംഗളൂരുവിൽ ജോലി ലഭിച്ചതിനെത്തുടർന്ന് സവിതയും മകനും അവിടേക്ക് താമസം മാറ്റി. വ്യാഴാഴ്ച ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സവിത ഭർത്താവിനെ കാണാൻ പോയി. എന്നാൽ, ഉമേഷ് വീട്ടിൽ കയറ്റിയില്ല. ഭാര്യക്കെതിരെ മോശം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വഴക്കിട്ട സവിത മകനെ വിളിച്ചുവരുത്തി. മാതാവിനെ അധിക്ഷേപിച്ചതിൽ ക്ഷുഭിതനായ ശശാങ്കും സവിതയും ചേർന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിച്ചു. മരിച്ചതോടെ യുവതിയു മകനും സ്ഥലം വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

