ഡബ്ല്യു.എം.എഫ് ബിസിനസ് ക്ലബ് ആരംഭിച്ചു
text_fieldsബംഗളൂരു: വേൾഡ് മലയാളി ഫോറത്തിന് കീഴിലെ ബിസിനസ് ക്ലബിന്റെ ലോഞ്ചിങ് നടന്നു. ബംഗളൂരുവിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.എ. ഹാരിസ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ബിസിനസ് ക്ലബ് ചെയർമാൻ റെജിൻ ചാലപ്പുറം അധ്യക്ഷത വഹിച്ചു. ബിസിനസ് ഫോറം വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമം സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ നിർവഹിച്ചു.
ടോണി വിൻസന്റ്, രവി കുമാർ ശ്രീധരൻ എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല, ജോസ് ആലുക്കാസ് എം.ഡി വർഗീസ് ആലുക്കാസ്, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ഡയറക്ടർ ജോൺ കെ. ജോൺ എന്നിവർ ആശംസ നേർന്നു. ക്ലബ് സെക്രട്ടറി സജ്ജൻ ജോർജ് പാനൽ ചര്ച്ചക്ക് നേതൃത്വം നൽകി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും 10 രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, സിനിമാ താരം സന്ധ്യ മനോജ് ശാസ്ത്രീയ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ഡബ്ല്യു.എം.എഫ് ബാംഗ്ലൂർ കൗൺസിൽ പ്രസിഡന്റ് ജോതീഷ് മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

