വൈസ് മെൻ ഇൻറർനാഷനൽ ക്രിസ്മസ്-പുതുവത്സരാഘോഷം
text_fieldsവൈസ്മെൻ ഇൻറർനാഷനലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷം ഫാ. എഡ്വേഡ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വൈസ് മെൻ ഇൻറർനാഷനൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജ്യൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നൂർ ബാനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ഫാ. എഡ്വേർഡ് ഉദ്ഘാടനം നിർവഹിച്ചു. റീജനൽ ഡയറക്ടർ തോമസ് ജെ. ബിജു മുഖ്യാതിഥിയായിരുന്നു.
സോൺ വൺ ലെഫ്റ്റനൻറ് റീജനൽ ഡയറക്ടർ കേണൽ എ.കെ. റപ്പായി, എൽവിസ് ഗോട്ട്ഫ്രഡ്, ബിജു ജോസഫ്, ടി.എ. ജോർജുകുട്ടി, അഡ്വ. ഷിജു എബ്രഹാം വർഗീസ്, സുമോജ് മാത്യു, ബിജു വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചിൽഡ്രൻസ് ഹോമിലെ മുപ്പതോളം കുട്ടികൾ പരിപാടിയിൽ പ്രത്യേകാതിഥികളായി പങ്കെടുത്തു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

