എസ്.ഐ.ആർ: ആശങ്ക നീക്കണം-വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ
text_fieldsവിസ്ഡം സ്റ്റുഡന്റ്സ് മംഗളൂരുവിൽ സംഘടിപ്പിച്ച പ്രൊഫ്കോൺ പ്രവർത്തക കൺവെൻഷൻ ദക്ഷിണ കന്നട ജില്ല മുൻ ഡെപ്യൂട്ടി കമീഷണറും സ്വാഗതസംഘം ചെയർമാനുമായ എ.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: എസ്.ഐ.ആർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കാൻ നടപടി ദ്രുതഗതിയിലാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ‘പ്രൊഫ്കോൺ’ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
തങ്ങൾക്ക് രാഷ്ട്രീയമായി അനുകൂലമല്ലാത്ത സംസ്ഥാനങ്ങളിലെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണ് പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണെന്നും കൺവെൻഷൻ വിലയിരുത്തി. സ്വാഗതസംഘം ചെയർമാൻ എ.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു. സി.പി. സലീം മുഖ്യപ്രഭാഷണം നടത്തി.
ഷമീർ മദീനി, വിമുഹമ്മദ് ഷബീബ്, ഭാരവാഹികളായ ഷഹബാസ് കെ. അബ്ബാസ്, അസ്ഹർ അബ്ദുൽ റസാക്ക്, അബ്ദുൽ മാജിദ് ചുങ്കത്തറ, ഖാലിദ് വെള്ളില, റൈഹാൻ ഷഹീദ്, സുഹൈൽ കല്ലായി, സിറാജ് സജിപ്പ, സെക്രട്ടറി യാസർ അൽ ഹികമി, ട്രഷറർ സയ്യിദ് ഷാസ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർകോട് ജില്ല പ്രസിഡന്റ് ബഷീർ കൊമ്പനടുക്കം, സെക്രട്ടറി അബൂബക്കർ ഉപ്പള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

