വിസ്‌ഡം പ്രോഫ്കോൺ ഒക്ടോബർ 10 മുതൽ മംഗളൂരുവിൽ
text_fieldsബംഗളൂരുവിൽ നടന്ന പ്രോഫ്കോൺ പ്രഖ്യാപന സമ്മേളന ചടങ്ങിൽനിന്ന്
ബംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രഫഷനൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29ാമത് പതിപ്പ് ഒക്ടോബർ 10 മുതൽ 12 വരെ മംഗളൂരുവിൽ നടക്കും. ബംഗളൂരു ശിവാജി നഗറിൽ നടന്ന പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ ഡയറക്ടറുമായ ഫൈസൽ മൗലവി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നും പ്രധാന പ്രഫഷനൽ കാമ്പസുകളിൽ നിന്നുമുള്ളവർക്കായി അഞ്ച് വ്യത്യസ്ത വേദികളിൽ, മലയാളം, ഇംഗ്ലീഷ്, കന്നട തുടങ്ങിയ ഭാഷകളിൽ കൂടുതൽ വൈവിധ്യങ്ങളോടെയാണ് ഇത്തവണ ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വിസ്‌ഡം പണ്ഡിതസഭാംഗം ഷബീബ് സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ മാജിദ് ചുങ്കത്തറ, സെക്രട്ടറി മുജാഹിദ് അൽ ഹികമി പറവണ്ണ, വിസ്‌ഡം ബാംഗ്ലൂർ റീജൻ സെക്രട്ടറി മുഹമ്മദ് ഹാരിസ്, വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂർ റീജൻ സെക്രട്ടറി ഫൗസാൻ ഇബ്നു ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റൈഹാൻ ഷഹീദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

