ജനാധിപത്യം നിർണായക വഴിത്തിരിവിൽ-ഡോ. എസ്.വൈ. ഖുറൈശി
text_fieldsവിസ്ഡം ഇസലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ‘പ്രൊഫ്കോൺ’ ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറൈശി പ്രഭാഷണം നടത്തുന്നു
മംഗളൂരു: ആഗോള തലത്തിലും വിശേഷിച്ച് ഇന്ത്യയിലും ജനാധിപത്യം നിര്‍ണായക വഴിത്തിരിവിലാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അഭിപ്രായപ്പെട്ടു. മംഗളൂരു സൂര്യ വുഡ്സിൽ വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ‘പ്രൊഫ്കോൺ’ ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യങ്ങൾ ക്ഷീണിതരായ സ്ഥിതിയാണ്.വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും ഭരണഘടന സ്ഥാപനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇതിൽ നിർണായക പങ്കും ഉത്തരവാദിത്തവുമുണ്ട്. ഫെഡറൽ സംവിധാനങ്ങൾക്ക് തുരങ്കം വെക്കുന്നതും രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം ദുർബലപ്പെടുന്നതും മാധ്യമ സ്വാതന്ത്ര്യം കുറയുന്നതും വ്യാജ വാർത്തകളുടെ പ്രചാരവും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ധ്രുവീകരണവും ജനാധിപത്യം കൊണ്ട് നാം നേടിയ നേട്ടങ്ങൾക്ക് വിഘ്നം തീർക്കുമെന്നും ഖുറൈശി അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിവിധ പ്രഫഷനൽ കോളജുകളിലും സർവകലാശാലകളിലും വേരൂന്നുന്ന ജനാധിപത്യ ധ്വംസനങ്ങളും അക്രമ രാഷ്ട്രീയവും അപലപനീയമാണെന്നും അതിനെതിരെ വിദ്യാർഥി സമൂഹം ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.വിവിധ സെഷനുകളിലായി സൈദ് പട്ടേൽ മുംബൈ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ മൗലവി പുതുപ്പറമ്പ്, സെക്രട്ടറി അബ്ദുൽ മാലിക് സലഫി, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ജോയന്റ് കൺവീനർ മുഹമ്മദ് ഷബീബ് സ്വലാഹി, പീസ് റേഡിയോ സി.ഇ.ഒ പ്രഫ. ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, ഹാരിസ് കായക്കൊടി, വിസ്ഡം യൂത്ത് വൈസ് പ്രസിഡന്റുമാരായ ഡോ. പി.പി. നസീഫ്, ഡോ. വി.പി. ബഷീർ,
വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സഫുവാൻ ബറാമി അൽ ഹികമി, അസ്ഹർ അബ്ദുൽ റസാഖ്, ഖാലിദ് വെള്ളില, നിയാസ് കൂരിയാടൻ, റൈഹാൻ അബ്ദുൽ ഷഹീദ്, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. ടി.സി. മുഹമ്മദ് മുബഷിർ, എ.പി. സമീർ മുണ്ടേരി, ശരീഫ് കാര, മുനവർ സ്വലാഹി, പി.കെ. അംജദ് മദനി, അഷ്കർ ഇബ്രാഹീം, വാഫി ഷിഹാദ്, സഹൽ മദീനി, അനീസ് മദനി, ഷഫീഖ് അബ്ദുറഹീം, യാസിർ അൽ ഹികമി, മുഷ്താഖ് അൽ ഹികമി, ഹവാസ് സുബ്‌ഹാൻ, നുസ്‌ഹാൻ രണ്ടത്താണി,
ഷംജാസ് കെ. അബ്ബാസ്, സഫീർ അൽ ഹികമി, അബ്ഹജ് സുറൂർ, വി.എസ്. അബ്ദുൽ ഹാദി, ഷാഫി അൽ ഹികമി, പി.കെ. റിഷാദ് അസ്‌ലം, അക്രം വളപട്ടണം, സ്വാലിഹ് കാവനൂർ, ശാബിൻ മദനി പാലത്ത്, ഷുഹൈബ് അൽ ഹികമി എന്നിവർ സംസാരിച്ചു.ഷീ സ്പേസ് സിമ്പോസിയത്തിന് വിസ്ഡം വിമൻ സംസ്ഥാന അധ്യക്ഷ ഡോ. സി. റസീല, വിസ്ഡം ഗേൾസ് സംസ്ഥാന അധ്യക്ഷ ടി.കെ. ഹനീന എന്നിവരും ‘ടാക്ലിങ് മോഡേൺ അഡിക്ഷൻസ്’ ശിൽപശാലക്ക് ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം എന്നിവരും നേതൃത്വം നൽകി.
‘എക്കോസ് ഓഫ് അൽ ഖുദ്സ്; ദി ഫലസ്തീൻ സ്റ്റോറി’ സെഷനിൽ ജിയോപൊളിറ്റിക്കൽ അനലിസ്റ്റും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം പ്രഫസറുമായ ഡോ. പി.ജെ. വിൻസന്റ്, ഡോ. സി.പി. അബ്ദുല്ല ബാസിൽ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. സമ്മേളനം ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘വെൻ ദി റിജിം ഫെയിൽസ്, ദി പീപ്പിൾ’ തലക്കെട്ടിൽ നടന്ന ചർച്ചയിൽ എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, യൂത്ത് കോൺഗ്രസ് പ്രതിനിധി ഡോ. ജിന്റോ ജോൺ എന്നിവർ സംസാരിച്ചു.
വിദ്യാർഥി പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി പ്രൊഫ്കോൺ
മംഗളൂരു: കർണാടകയുടെ വിദ്യാഭ്യാസ തലസ്ഥാനമായി അറിയപ്പെടുന്ന മംഗളുരു സൂര്യ വുഡ്സിൽ നടക്കുന്ന വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ പ്രൊഫ്കോൺ വിദ്യാർഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഡൽഹി തുടങ്ങി പ്രധാന നഗരങ്ങളിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥി പ്രതിനിധികൾ എത്തിച്ചേർന്നു.കർണാടകയിലെ കെ.സി. റോഡ്, ബി.സി. റോഡ്, കുടക്, ഉള്ളാൾ, ദേർളകട്ട, പുത്തൂർ എന്നിവിടങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്നും മുഴുവൻ സമയം യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തി.
പ്രൊഫ്കോണിൽ ഇന്ന്
ഞായറാഴ്ച രാവിലെ നടക്കുന്ന ഓപൺ ഫോറത്തിൽ ഫൈസൽ മൗലവി പുതുപ്പറമ്പ്, ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സെക്രട്ടറി ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, യാസിർ അൽ ഹികമി എന്നിവർ പങ്കെടുക്കും. ‘വേക്ക് അപ് കോൾ; ബസ്റ്റിങ് ദി നറേറ്റീവ്സ്’ സെഷനിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം സി. മുഹമ്മദ് അജ്മൽ, മുഹമ്മദ് ബിൻ ഷാക്കിർ എന്നിവർ സംബന്ധിക്കും.
പ്രോഫ്ലൂമിന അവാർഡ് ഫോർ എക്സലൻസ്’ പുരസ്കാരം എൻ.ഐ.ടി കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന് പ്രൊഫ്കോൺ സ്വാഗതസംഘം ചെയർമാൻ അഡൂർ ബി. ഇബ്രാഹീം സമ്മാനിക്കും.സമാപന സമ്മേളനം പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യും. കർണാടക നിയമസഭാംഗം അശോക് കുമാർ റൈ, മുഖ്യാതിഥിയാവും. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിക്കും. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

