കഥ-കവിത മത്സരവിജയികളെ പ്രഖ്യാപിച്ചു
text_fieldsസുദർശനൻ കോടത്ത്,ഗിരിജ കുമാരി ടി.വി,ശശികുമാർ എസ്,വിഷ്ണു സുജാത മോഹൻ, സിന്ധു ഗാഥ, ജിപ്സ വിജീഷ്
ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ-കവിത മത്സരവിജയികളെ പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ സുദർശനൻ കോടത്ത് രചിച്ച ‘പെൺമരങ്ങൾ പടരുന്ന വീട്’ ഒന്നാം സമ്മാനം നേടി. ഗിരിജ കുമാരി ടി.വിയുടെ ‘സ്നേഹത്തിന്റെ നീർമാതളം’ രണ്ടും എസ്. ശശികുമാറിന്റെ ‘ചാറ്റൽ മഴയിൽ കശുമാവിൻ തോപ്പിൽ നടന്ന അത്യാഹിതം’ മൂന്നും സ്ഥാനം നേടി. കവിത മത്സരത്തിൽ വിഷ്ണു സുജാത മോഹൻ എഴുതിയ ‘ബസിലെ പാട്ട്’ ഒന്നാം സമ്മാനം നേടി.
സിന്ധുഗാഥയുടെ ‘മടുക്കള’ രണ്ടും ജിപ്സ വിജീഷ് രചിച്ച ‘മരണവീട്’ മൂന്നും സ്ഥാനം നേടി. അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച കഥ-കവിത മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

