ജീവ കാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾചറൽ സെന്റർ
text_fieldsബംഗളൂരു: കർണാടക മൈനോറിറ്റി കൾചറൽ സെന്റർ ബാംഗ്ലൂർ ലീഡേഴ്സ് മീറ്റ് മടിവാളയിലെ സേവറി ബിസിനസ് ഹോട്ടലിൽ നടന്നു. മുഖ്യ രക്ഷാധികാരി സി.കെ. നൗഷാദ് ബൊമ്മനഹള്ളി ലീഡേഴ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാദിർഷ ജയനഗർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രന്റ് സ്റ്റേറ്റ് ട്രെയ്നർ ഷംസാദ് സലീം ബംഗളൂരു നഗരത്തിൽ പ്രാദേശിക തലങ്ങളിൽ സാധ്യമാവുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു. കൾച്ചറൽ സെന്ററിന്റെ കഴിഞ്ഞ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും ബംഗളൂരുവിലുടനീളം മത സാമൂഹിക സാംസ്കാരികമേഖലകളിൽതുടർന്നും സേവനങ്ങൾവിപുലീകരിക്കാൻ ലീഡേഴ്സ് കൌൺസിൽയോഗം തീരുമാനിക്കുകയും ചെയ്തു. പ്രസിഡന്റ് ഈസ നീലസാന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസർ ബനശങ്കരി, അബ്ദു സമദ് മൗലവി മാണിയൂർ, കബീർ ജയനഗർ, പി.കെ. നസീർ, താഹിർ മിസ്ബാഹി, കെ. ജുനൈദ്, കെ.കെ. സലീം, സി.എച്ച്. ഷാജൽ, അയാസ് നീലസാന്ദ്ര, സലാം മാർഖം റോഡ്, സാദിഖ് യഹ്യ, ടി.സി. ഷബീർ, വി.കെ. മുസ്തഫ, ഷമീം കുടക്, ബിലാൽ മെജസ്റ്റിക്, ഷഫീഖ് അൾസൂർ, ബഷീർ ബൊമ്മനഹള്ളി, നൗഷാദ് ഈജിപുര, വിദ്യാഭ്യാസ പ്രവർത്തകർ, മെഡിക്കൽ പ്രഫഷനൽസ്, ഐ.ടി. പ്രഫഷനൽസ്, മത സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ സുബൈർ കായക്കൊടി സ്വാഗതവും ട്രഷറർ ശംസുദ്ദീൻ അനുഗ്രഹ നന്ദിയും പറഞ്ഞു .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

