കാട്ടാന കർഷകനെ എടുത്തെറിഞ്ഞു
text_fieldsപരിക്കേറ്റ കർഷകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ അല്ലൂർ ഹുക്കുണ്ട ഗ്രാമത്തിന് സമീപം കാപ്പിത്തോട്ടത്തിൽ ഉറങ്ങുകയായിരുന്ന കർഷകനെ ഞായറാഴ്ച രാവിലെ കാട്ടാന ആക്രമിച്ചു. കെ. നാരായൺ ഗൗഡയാണ് (51) അക്രമത്തിനിരയായത്. ഉണക്കാനായി വിരിച്ച കാപ്പിക്കുരുവിന് കാവൽനിന്ന ഗൗഡയെ ആന തുമ്പിക്കൈ കൊണ്ട് ഉയർത്തി വശത്തേക്ക് എറിയുകയായിരുന്നു. ചെന്നുവീണത് വൈക്കോൽ കൂമ്പാരത്തിലായതിനാൽ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിസ്സാര പരിക്കുകളേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം അധികൃതർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

