Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുരം വളവിൽ കാട്ടാനയിറങ്ങി; ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
ചുരം വളവിൽ കാട്ടാനയിറങ്ങി; ഗതാഗതം സ്തംഭിച്ചു
cancel
Listen to this Article

മംഗളൂരു: ചർമാദി ചുരം പാതയിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഹെയർപിൻ വളവുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രി കാട്ടാന ഇറങ്ങിയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു. രാത്രി 9.45 ഓടെ പാതയുടെ നടുവിൽ നിലയുറപ്പിച്ച ആന സമീപത്തുനിന്നും മരം ഒടിച്ചെടുത്ത് തിന്നു. ഇരുദിശകളിൽ നിന്നും വന്ന വാഹനയാത്രികർ അകലെ നിന്ന് ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കാൻ ശ്രമിച്ചു.

എന്നാൽ, തിന്നുതീരുംവരെ ആന സ്ഥലത്തുനിന്ന് നീങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. സ്ഥലത്ത് മൊബൈൽ ഫോൺ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്തതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമായിരുന്നുവെന്നും ഇത് ആനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് ബുദ്ധിമുട്ടാക്കിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant lands on the curve of the pass; traffic comes to a standstill
Next Story