Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗണപതിക്കട്ടക്കടുത്ത് ഒറ്റയാൻ ഇറങ്ങി
text_fieldsbookmark_border
ഗണപതിക്കട്ടക്കടുത്ത് ഇറങ്ങിയ ഒറ്റയാൻ
മംഗളൂരു: കാർക്കളയിൽ പഴയ സൗത്ത് കനറ അതിർത്തിയിൽ ദേശീയ പാത 166ലെ ഗണപതിക്കട്ടക്കടുത്ത് തിങ്കളാഴ്ച കാട്ടാന ഇറങ്ങി. ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
വാഹനങ്ങൾക്കോ വഴിയാത്രക്കാർക്കോ പ്രയാസം സൃഷ്ടിക്കാതെ ഒറ്റയാൻ പാത മുറിച്ചുകടന്ന് വനത്തിലേക്ക് പോവുന്ന രംഗം മൊബൈൽ ഫോണുകളിൽ പകർത്തിയവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.വലിയ മരക്കൊമ്പ് തുമ്പിക്കൈയിൽ കോർത്തിരുന്നു. ഈ ആന ഹൊസനഗരെയിൽ നിന്ന് ആഗുമ്പെ, മാണിക്യബെട്ട, ഗണപതിക്കട്ടെ, മളലി, നരവി, ചർമാഡി വഴി കുമാര പർവതം മേഖലയിലേക്ക് സഞ്ചരിക്കാറുണ്ടെന്ന് വനം അധികൃതർ പറഞ്ഞു.
Next Story

