ആനേക്കലിൽ റോഡരികിൽ പരിക്കേറ്റ കാട്ടാന ചെരിഞ്ഞു
text_fieldsആനേക്കലിലെ ഹാരോഹള്ളി റോഡരികിൽ ചെരിഞ്ഞ കാട്ടാന
ബംഗളൂരു: ആനേക്കലിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. ആനേക്കൽ ബിലംഗനകുപ്പെ ഹാരോഹള്ളി റോഡരികിലെ കുഴിയിലാണ് 10 വയസ്സോളം മതിക്കുന്ന കൊമ്പനാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഏതെങ്കിലും വാഹനമിടിച്ചായിരിക്കാം ചെരിഞ്ഞതെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ബന്നാർഘട്ട നാഷനൽ പാർക്ക് അസി. ഫോറസ്റ്റ് കൺസർവേറ്റർ രവി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് വെറ്ററിനേറിയൻ ഡോ. കിരണിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വനപാലകർ എത്തുമ്പോൾ ആനക്ക് ജീവനുണ്ടായിരുന്നെങ്കിലും വൈകാതെ മരണപ്പെട്ടു.

