Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ബംഗളൂരു ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
cancel

ബംഗളൂരു: ചാമരാജനഗർ താലൂക്കിൽ പുനജനുരു ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുള്ളോരു ഗ്രാമത്തിന് സമീപം വ്യാഴാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കെ.വി. ജഡെമഡയാണ് (45) മരിച്ചത്. കുള്ളോരു ഗ്രാമത്തിലെ ധനദ ഒനി റോഡിലാണ് സംഭവം. മീൻ പിടിക്കാൻ സുവർണവതി അരുവിയിൽ പോകുമ്പോൾ ജഡെമഡയെ പെട്ടെന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു.

ബിലിഗിരി രംഗനാഥ സ്വാമി ക്ഷേത്രം (ബി.ആർ.ടി) കടുവ സംരക്ഷണ കേന്ദ്രത്തിലെ കെ. ഗുഡി പരിധിയിൽ വരുന്ന അട്ടഗുലിപുരയിലെ രാമപുര ബീറ്റിലാണ് സംഭവം നടന്ന പ്രദേശം.

ബി.ആർ.ടി ടൈഗർ റിസർവിലെ മുതിർന്ന ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രാദേശിക നിയമപാലകരുമായി ഏകോപിപ്പിക്കുകയും ചെയ്ത് സ്ഥലത്ത് പരിശോധന ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild Elephant Attack Claims Life of 45-Year-Old Man
Next Story