കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
text_fieldselephant
മംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. സിദ്ധാപുര ചെന്നയാനകോട്ട സ്വദേശിനി കത്തായി (72) ആണ് കൊല്ലപ്പെട്ടത്. മകന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
ആക്രമണ ശേഷം കാട്ടാന സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോയി. പതിവായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നും പലതവണ പരാതി പറഞ്ഞിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട വയോധികയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. വീരാജ്പേട്ട ഡി.സി.എഫ് സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

