Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹുബ്ബള്ളി-വിജയപുര ഹൈവേ...

ഹുബ്ബള്ളി-വിജയപുര ഹൈവേ വീതി കൂട്ടുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

text_fields
bookmark_border
ഹുബ്ബള്ളി-വിജയപുര ഹൈവേ വീതി കൂട്ടുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
cancel
Listen to this Article

ബംഗളൂരു: ഹുബ്ബള്ളി -വിജയപുര ഹൈവേ നാലുവരി പാതയാക്കി മാറ്റുന്നതിനുള്ള തയാറെടുപ്പുകൾ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌.എച്ച്‌.എ‌.ഐ) ആരംഭിച്ചു. പദ്ധതി നിലവില്‍ വരുന്നതോടെ ദീര്‍ഘകാലമായുള്ള ഗതാഗത കുരുക്കിന് പരിഹാരമാകും.

ധാർവാഡ്, ഗദഗ്, ബാഗൽകോട്ട്, വിജയപുര എന്നീ നാല് ജില്ലകളിലൂടെ കടന്നുപോകുന്ന 199 കിലോമീറ്റർ ദൂരമുള്ള പാത നവൽഗുണ്ട്, നർഗുണ്ട്, കൊന്നൂർ, കുളഗേരി, കേരൂർ, ഗദ്ദൻകേരി, ബിൽഗി, കോൽഹാർ തുടങ്ങി നിരവധി പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. വടക്കൻ കർണാടക മേഖലയെ തെക്കൻ മഹാരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഹൈവേ യാത്രക്കാർക്കും വാണിജ്യ വാഹനങ്ങൾക്കും ഒരുപോലെ പ്രധാന്യമര്‍ഹിക്കുന്ന പാതയാണ്. രാജ്യത്തെ വടക്ക്-തെക്ക് ദിശയിലുള്ള പ്രധാന പാതകളിലൊന്നായ നാഷണൽ ഹൈവേ-52 ന് 2,317 കിലോമീറ്റർ നീളമുണ്ട്. ഉത്തര കന്നഡ ജില്ലയിലെ അങ്കോളയെ പഞ്ചാബിലെ സംഗ്രൂരുമായി ബന്ധിപ്പിക്കുന്നതാണ് പാത.

ഇത് കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലൂടെ കടന്നുപോ0bയ ശേഷമാണ് പഞ്ചാബിൽ എത്തുന്നത്. താലൂക്ക് ആസ്ഥാനങ്ങളായ നവൽഗുണ്ട്, നർഗുണ്ട് പട്ടണങ്ങളുടെ ഹൃദയഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഈ പട്ടണങ്ങളിലെ ഇടുങ്ങിയതും തിരക്കേറിയതുമായ റോഡുകളില്‍ നിത്യേന വാഹനങ്ങള്‍ക്ക് പതുക്കെ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

കൂടാതെ വലിയ പരിപാടികളും പ്രതിഷേധങ്ങളും നടക്കുന്ന സമയത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്യും. ഈ കാരണങ്ങള്‍ കണക്കിലെടുത്ത് പട്ടണങ്ങൾക്ക് ചുറ്റും ബൈപാസുകൾ നിർമിക്കണമെന്നും റോഡ് നാലുവരിയായി നവീകരിക്കണമെന്നുമുള്ള ആവശ്യം പ്രദേശവാസികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്നതാണ്.

അനുദിനം വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നിവക്കായി ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) 199 കിലോമീറ്റർ പാത നവീകരിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനായി ടെൻഡർ വിളിച്ചു. റിപ്പോര്‍ട്ട് തയാറായി കഴിഞ്ഞാലുടന്‍ ഏജന്‍സിയെ നിയോഗിക്കുകയും പദ്ധതി നടപ്പാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highwayroadwidening
News Summary - widening of Hubballi-Vijayapura highway have begun.
Next Story