Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈ​റ്റ് ഫീ​ൽ​ഡ്-...

വൈ​റ്റ് ഫീ​ൽ​ഡ്- കെ.​ആ​ർ പു​രം മെ​ട്രോ: 25ന് ​ഓ​ട്ടം തു​ട​ങ്ങി​യേ​ക്കും

text_fields
bookmark_border
വൈ​റ്റ് ഫീ​ൽ​ഡ്- കെ.​ആ​ർ പു​രം മെ​ട്രോ: 25ന് ​ഓ​ട്ടം തു​ട​ങ്ങി​യേ​ക്കും
cancel
camera_alt

പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച വൈ​റ്റ് ഫീ​ൽ​ഡ്- കെ.​ആ​ർ പു​രം മെ​ട്രോ പാ​ത​

ബം​ഗ​ളൂ​രു: വൈ​റ്റ് ഫീ​ൽ​ഡ്- കെ.​ആ​ർ പു​രം മെ​ട്രോ പാ​ത​യി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ. മെ​ട്രോ സേ​ഫ്റ്റി ക​മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ച പ്ര​വൃ​ത്തി​ക​ളാ​ണി​വ. വാ​ണി​ജ്യ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ അ​ഞ്ചു മെ​ട്രോ ട്രെ​യി​നു​ക​ൾ ഈ ​പാ​ത​യി​ലൂ​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു.

ഇ​തോ​ടെ പാ​ത പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി തു​റ​ന്നു​കൊ​ടു​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ർ​ച്ച്​ 25ന് ​കെ.​ആ​ർ. പു​രം-​വൈ​റ്റ്ഫീ​ൽ​ഡ് മെ​ട്രോ സ​ർ​വി​സ് തു​ട​ങ്ങു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.

പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ 12 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ് പാ​ത​യി​ലൂ​ടെ മെ​ട്രോ​സ​ർ​വി​സു​ക​ളു​ണ്ടാ​കു​ക. കെ.​ആ​ർ പു​ര​ത്തു​നി​ന്ന് വൈ​റ്റ്ഫീ​ൽ​ഡി​ലേ​ക്ക് 24 മി​നി​റ്റി​നു​ള്ളി​ൽ എ​ത്താ​ൻ ക​ഴി​യും. അ​ഞ്ചു മെ​ട്രോ ട്രെ​യി​നു​ക​ൾ സ​ർ​വി​സി​നാ​യി കെ.​ആ​ർ. പു​ര​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്.

മെ​ട്രോ സ​ർ​വി​സ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മു​ഴു​വ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ബി.​എം.​ടി.​സി ഫീ​ഡ​ർ സ​ർ​വി​സു​ക​ളും ന​ട​ത്തും. ഇ​തി​നാ​യി ബി.​എം.​ആ​ർ.​സി.​എ​ൽ ബി.​എം.​ടി.​സി​യു​മാ​യി ക​രാ​റി​ലെ​ത്തി​യി​രു​ന്നു. സൈ​ക്കി​ൾ വാ​ട​ക​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​വും ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ സ​ജ്ജീ​ക​രി​ക്കും.

എ​ന്നാ​ൽ, സ​ർ​വി​സ്​ എ​ന്ന് തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ൽ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തേ 12ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്തി​മ​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. വൈ​റ്റ്​​ഫീ​ൽ​ഡ്​-​കെ.​ആ​ർ പു​രം ലൈ​നി​ന്​ ആ​കെ 12.75 കി​​ലോ​മീ​റ്റ​റാ​ണ്​ ദൈ​ർ​ഘ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Whitefield-KR Puram Metrostart running
News Summary - Whitefield-KR Puram Metro-May start running on 25
Next Story