Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈറ്റ്ഫീൽഡ്-കെ.ആർ പുരം...

വൈറ്റ്ഫീൽഡ്-കെ.ആർ പുരം മെട്രോ ലൈൻ മാർച്ചോടെ

text_fields
bookmark_border
Whitefield-KR Puram Metro
cancel

ബംഗളൂരു: നമ്മ മെട്രോയുടെ വൈറ്റ്ഫീൽഡ്-കെ.ആർ പുരം ലൈൻ അടുത്ത മാർച്ചോടെ പ്രവർത്തനം തുടങ്ങുമെന്ന് സൂചന. ഈ ലൈനിന്‍റെ സുരക്ഷ പരിശോധന നടത്താനായി ഫെബ്രുവരി 15ന് ശേഷം എത്തണമെന്ന് റെയിൽവേ സേഫ്റ്റി കമീഷണറോട് (സി.ആർ.എസ്) നമ്മ മെട്രോ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ പരിശോധനക്ക് നാലുദിവസം വേണ്ടിവരും. എല്ലാ കാര്യങ്ങളും ഉദ്ദേശിച്ചപോലെ നടന്നാൽ മാർച്ചിൽ ഈ ലൈൻ നമ്മ മെട്രോയിൽ കൂട്ടിച്ചേർക്കപ്പെടും. വൈറ്റ്ഫീൽഡ്-കെ.ആർ പുരം ലൈനിന് ആകെ 12.75 കിലോമീറ്ററാണ് ദൈർഘ്യം. ആറു കോച്ചുകളുള്ള ട്രെയിനുകൾ ഉപയോഗിച്ച് നിലവിൽ ഇതിലൂടെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലാണിത്.

സി.ആർ.എസിന്‍റെ പരിശോധനക്ക് മുമ്പായി തന്നെ എല്ലാതരത്തിലുമുള്ള പ്രവൃത്തികളും പൂർത്തിയാക്കുമെന്നും ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. അനുമതി ലഭിച്ചുകഴിഞ്ഞാൽ ഈ ലൈനിലൂടെ മാർച്ച് മാസത്തിൽ വാണിജ്യഓട്ടം തുടങ്ങും.

എന്നാൽ 2.5 കിലോമീറ്റർ ദൈർഘ്യമുള്ള കെ.ആർ. പുരം-ബൈയപ്പനഹള്ളി ലൈൻ ജൂൺ-ജൂലൈയോടെ മാത്രമേ തയാറാകൂവെന്നും അദ്ദേഹം പറഞ്ഞു. കെ.ആർ പുരത്തെ ട്രാക്കിലൂടെ ഓപൺ വെബ് ഗിർഡർ (ഒ.ഡബ്ല്യു.ജി) നടത്താനുള്ള ഒരുക്കത്തിലാണ് ബി.എം.ആർ.സി.എൽ. റെയിൽവേ പാലങ്ങളുടെ നിർമാണത്തിനുള്ള നടപടിയാണിത്.

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽനിന്ന് അനുമതി കിട്ടുന്നതോടെ ജനുവരി 20ഓടെ ഒ.ഡബ്ല്യു.ജി നടത്താനാകും. കെങ്കേരിയെ ബൈയപ്പനഹള്ളിയുമായി ബന്ധിപ്പിക്കുന്ന പർപ്പ്ൾ ലൈനിന്‍റെ നവീകരണ ലൈനാണ് 15.25 കിലോമീറ്റർ നീളമുള്ള വൈറ്റ്ഫീൽഡ്-ബൈയപ്പനഹള്ളി ലൈൻ. ബംഗളൂരുവിന്‍റെ കിഴക്കൻ ഐ.ടി ഹബ്ബിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ ഈ ലൈനിന് കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Whitefield-KR Puram Metro
News Summary - Whitefield-KR Puram Metro Line by March
Next Story