കുസുമ സഞ്ജുവനി പദ്ധതി എന്ത്
text_fieldsസംസ്ഥാനത്തെ ഹീമോഫീലിയ രോഗികൾക്ക് ഹീമോഫീലിയ പ്രോഫിലാക്സിസ് ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് കുസുമ സഞ്ജീവിനി.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പത്മശ്രീ അവാർഡ് ജേതാവായ ഡോ. സുരേഷ് ഹനഗവാടിയും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മുഖേന കുസുമ സഞ്ജീവിനി പദ്ധതിയിലൂടെ അത്യാധുനികവും വേദനാരഹിതവുമായ രോഗപ്രതിരോധ കുത്തിവെപ്പുകൾ സൗജന്യമായി ജനങ്ങള്‍ക്ക് നൽകുന്നതിനായി സർക്കാർ 45 കോടിരൂപ അനുവദിച്ചു.
പ്രതിവർഷം ഒരു രോഗിക്ക് ഏകദേശം അഞ്ചു ലക്ഷം വിലമതിക്കുന്ന ഓരോ കുത്തിവെപ്പും ഇപ്പോൾ സൗജന്യമായി നല്‍കും. സുപ്രധാന രോഗപ്രതിരോധ കുത്തിവെപ്പായ എമിസിസുമാബ് സംസ്ഥാന സർക്കാർ പൂർണമായും സൗജന്യമായാണ് നൽകുന്നത്. ഇന്ത്യയില്‍ തന്നെ ഈ കുത്തിവെപ്പ് സൗജന്യമായി നല്കുന്ന ആദ്യ സംസ്ഥാനം കര്‍ണാടകയാണ്. സംസ്ഥാനത്തുടനീളം 2,600-ലധികം ഹീമോഫീലിയ രോഗികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 200 പേർക്ക് ഇതിനകം തന്നെ ട്രയൽ ഘട്ടത്തിൽ ചികിത്സ ലഭിച്ചു. ആദ്യ ഘട്ടത്തിനായി 17 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യാനുസരണം അധിക ഫണ്ട് അനുവദിക്കും. അപകടസാധ്യതയുള്ള ഹീമോഫീലിയ രോഗികൾക്ക് കർണാടകയിലുടനീളം സൗജന്യ ആംബുലൻസ് സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

